സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍.

Anonymous
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക് നല്‍കുക. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചു. ടിക്കറ്റിങില്‍ FEMALE /TRANSGENDER എന്നുള്ളതും ക്രമീകരിക്കും. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യയാത്ര നടപ്പിലാക്കാന്‍ പോകുന്നത്. സൗജന്യ യാത്ര മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. സൗജന്യ യാത്ര നടപ്പിലാക്കുന്നത് വകുപ്പ് തലത്തിലെ രണ്ടു സര്‍വേകള്‍ക്ക് ശേഷമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളുടെ സൗജന്യ യാത്ര ഫലപ്രദമായി നടപ്പിലാക്കാന്‍ 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാനും ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 15-ാം തിയതി മുതല്‍ സൗജന്യയാത്ര നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. 



ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ അന്തിമ തിരുമാനമുണ്ടാകും. എപിഎല്‍, ബിപിഎല്‍, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൌജന്യം ലഭിക്കും. ട്രാന്‍സ് ജെന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി സിപി ജോണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!