ഫിഷറീസ് വകുപ്പില്‍ മിഷന്‍ കോഡിനേറ്റര്‍, ഓഫീസ് അസിറ്റന്റ് ഒഴിവുകള്‍
ഫിഷറീസ് വകുപ്പില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ വിമന്‍ ഏജന്‍സിക്ക് കീഴില്‍(സാഫ്) മലപ്പുറം ജില്ലയില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂണ്‍ പത്തിനും മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ജൂണ്‍11 ന് രാവിലെ 11 നും ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ലൈവിലിഹുഡ് പ്രോജക്ടുകളിലെ പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ഓഫീസ് അസിസ്റ്റന്റിന് ഡിഗ്രിയും കംപ്യൂട്ടര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിങുമാണ് യോഗ്യത. പ്രായപരിധി 35്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ -പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ്&റിസര്‍ച്ച് (ഐ.സി.എസ്.ആര്‍) എന്ന സ്ഥാപനത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ എടുക്കുന്നവര്‍ക്കുമുള്ള പ്രിലിംസ് കം മെയിന്‍സ് (വീക്കെന്‍ഡ് ) കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള തിയതി ജൂലൈ നാലു വരെ നീട്ടി. പ്രവേശനം ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ 11 വരെ ഐ.സി.എസ്.ആറില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ജൂലൈ 12 ന് ക്ലാസുകള്‍ ആരംഭിക്കും. വെബ്‌സൈറ്റ്- www.kscsa.org, വിലാസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ - 679573. ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778, 8089858680.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തെ പി.എ.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍സ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു അല്ലെങ്കില്‍ അതിന് മുകളിലുള്ള യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സ്ഥാപനം വഴിയും അല്ലെങ്കില്‍ www.fcikerala.org എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനകം മങ്കടയിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസില്‍ ലഭിക്കും.
എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റോടെയുള്ള പഠനം സൗജന്യമാണ്. ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വഴി മറ്റു വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സൗജന്യ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ടി ആര്‍ക്കേഡ്, മഞ്ചേരി റോഡ്, മങ്കട ടൗണ്‍ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍-0493-3295733, 9539367285.
എം.എസ്.പി.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം
മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച.എസ്.എസ്.ടി. സുവോളജി, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇക്കണോമിക്‌സ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0493-2736234
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാവുംപുറം മമ്പ ഉല്‍ ഹുദാ സെക്കന്റഡറി മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് ജൂണ്‍ മൂന്നു മുതല്‍ അപേക്ഷിക്കാം. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ് തുടങ്ങി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 മുതല്‍ 43 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ ജൂണ്‍ 26ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍- 9747382154, 8714360186, 04942-954380.
ക്വട്ടേഷന്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, രണ്ടു ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ വിവിധ മോഡലിലുള്ള ലൈസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 23നകം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ബി 2 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ജൂണ്‍ 23 വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0483- 2734883
ക്വട്ടേഷന്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, രണ്ടു ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ വിവിധ മോഡലിലുള്ള ലൈസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 23നകം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ബി 2 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ജൂണ്‍ 23 വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0483- 2734883.
പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റി.
ജില്ലാതല പൊലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ നിലവിലെ ചെയര്‍പേഴ്‌സന്റെ നിയമന കാലാവധി അവസാനിച്ചിച്ചതിനാല്‍ ജൂണ്‍ 11, 12 തിയതികളില്‍ രാവിലെ 10.30 മുതല്‍ മലപ്പുറം കളക്ടറേറ്റില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.