പൊന്നാനി: കുറ്റിപ്പുറം ആറുവരി പാതയിൽ ഈശ്വരമംഗലം ഭാഗത്താണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ പട്ടാമ്പി പള്ളിപ്പുറം സ്വദേശികളെ പൊന്നാനി സ്‌ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സക്ക് പോകുകയായിരുന്ന ഇവരുടെ കാർ റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പതിച്ച് തെന്നി മറിയുകയായിരിന്നു.
കുറ്റിപ്പുറം ആറുവരി പാതയിൽ ഈശ്വരമംഗലം ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു.
June 04, 2026