ലോകകപ്പ് ആവേശത്തിൽ കുട്ടികളും മലപ്പുറം എം.എസ്.പി.ഹയർ സെക്കൻ്ററി സ്ക്കൂളിലെ കുട്ടികളാണ് ലോകകപ്പിന് സ്വാഗതമേകിയത് സ്ക്കൂളിലെ അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇഷ്ട ടീമിൻ്റെ ജഴ്സിയണിഞ്ഞ് ലോകകപ്പ് ആവേശത്തിൽ പങ്കാളികളായത്. ലോകകപ്പിൻ്റെ ഭാഗമായി ഷൂട്ടൗട്ട്, ഫാൻസ് ഷോ സൗഹൃദ മത്സരം എന്നിവയും നടന്നു. ഫുട്ബോൾ താരം ആഷിഖ് കുരുണിയനും വിദ്യാർത്ഥികളുടെ ആവേശത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ക്കൂൾ പ്രിൻസിപ്പൾ മീര, ഹെഡ്മിസ്ട്രസ് ലിനി കെ.പി. പി.ടി.എ.പ്രസിഡൻ്റ് ഷാഹിർ കായിക അധ്യാപകൻ ഹാരിസ്, സ്റ്റാഫ് സിക്രട്ടറി ജയരാജൻ എന്നിവരും സംബന്ധിച്ചു.