മലപ്പുറം ജില്ലയിലെ പ്രധാന അറിയിപ്പുകളും നിയമനങ്ങളും വിശേഷങ്ങളും അറിയാൻ.....

മലപ്പുറം വാർത്തകൾ


ആശാ വര്‍ക്കര്‍മാരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന 10, 29, 33 വാര്‍ഡുകളിലേക്ക് ആശാ പ്രവര്‍ത്തകരുടെ മൂന്ന് ഒഴിവുകളുണ്ട്. പത്താം ക്ലാസ്സ് പാസ്സായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോയവരോ ആയ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ ഈ വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഈ വാര്‍ഡുകളില്‍ നിന്നും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം നഗരസഭാ പരിധിയിലെ മറ്റ് വാര്‍ഡുകളിലുള്ളവരെയും പരിഗണിക്കും.

താത്പര്യമുള്ളവര്‍ ജൂണ്‍ 18 നകം അപേക്ഷകള്‍ 'മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം കോട്ടയ്ക്കല്‍' എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം 18-ന് രാവിലെ 10 ന് കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ നടക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് വകുപ്പിന്റെ 2026 വര്‍ഷത്തെ വിവിധ വിഭാഗങ്ങളിലെ മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 12 വരെ അപേക്ഷിക്കാം. മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരുജല മത്സ്യ കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കിയ കര്‍ഷകന്‍, അലങ്കാര മത്സ്യകര്‍ഷകന്‍, കല്ലുമ്മക്കായ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കര്‍ഷകന്‍, മികച്ച സ്റ്റാര്‍ട്ടപ്പ്, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മത്സ്യകൃഷിയില്‍ മികച്ച ഇടപെടല്‍ നടത്തിയ സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോര്‍ഡിനേറ്റര്‍, മികച്ച ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം അതത് പ്രദേശങ്ങളിലെ മത്സ്യഭവന്‍ ഓഫീസുകളില്‍ നേരിട്ട് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ ഫിഷറീസ് ഓഫീസിലോ പ്രാദേശിക മത്സ്യഭവനുകളിലോ ലഭിക്കും. ഫോണ്‍- 0494-2666428.



ലക്ചറര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അംഗീകൃത നഴ്സിങ് കോളേജുകളില്‍ നിന്നും നഴ്സിങ് വിഭാഗത്തില്‍ പി ജി യോഗ്യത നേടിയതും കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. 13 ഒഴിവുകളാണുള്ളത്. സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സ്വകാര്യ- സ്വാശ്രയ നഴ്സിങ്ങ് കോളെജുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും.


ടെന്‍ഡര്‍ ക്ഷണിച്ചു.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഉപയോഗ യോഗ്യമല്ലാത്ത പഴയ കെട്ടിടം പൊളിച്ചു മാറ്റി കെട്ടിട സാമഗ്രികള്‍ കൊണ്ടു പോകുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ രണ്ടിന് വൈകുന്നേരം മൂന്നിനകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 9495999304.



ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്- ഗ്രേഡ് 2 ഒഴിവ്.

പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത സെന്ററില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 19ന് രാവിലെ 10.30ന് പൂക്കോട്ടൂര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കും. എ.എന്‍.എം / ജെ.പി.എച്ച്.എന്‍. സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫറി രജിസ്‌ട്രേഷന്‍, എച്ച്.ഡബ്ലിയു.ടി.സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അഭിമുഖത്തിനെത്തണം.


*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
*വാര്‍ത്താക്കുറിപ്പ്*
*09.06.2026*
*------------------*


പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ നിയമനം.

പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലും ഗവ.മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോ-ഓഡിനേറ്റര്‍, ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി.ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍, വാച്ച് മാന്‍ കം സ്വീപ്പര്‍ എന്നീ ഒഴിവുകളാണ് പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലുള്ളത്. അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് പരപ്പനങ്ങാടി ഗവ.മോഡല്‍ ലാബ് സ്‌കൂളില്‍ നിയമനം നടത്തുന്നത്.  അപേക്ഷകള്‍ ജൂണ്‍ 16 ന് വൈകുന്നേരം മൂന്നിനകം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. അഭിമുഖം 18 ന് രാവിലെ 11.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ http://ddemlpm.blogspot.com എന്ന വെബ്‌സൈറ്റിലും 0483- 2734888 എന്ന നമ്പറിലും ലഭ്യമാണ്.


ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസനവകുപ്പിനു കീഴിലുള്ള നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളില്‍ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് അംഗീകൃത കമ്പനികളുടെ ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 12 ന് ഉച്ചക്ക് 2.30 വരെ. ഫോണ്‍- 0493 1295194.


ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്.

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളി ടെക്‌നിക്കില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04832-750790, 9746317336.


എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്.

കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ജൂണ്‍ 12 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത- ഡിഗ്രി, ബി.എഡ്. കെടെറ്റ് കാറ്റഗറി III. ഫോണ്‍- 9946533242.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!