താനൂർ: താനൂർ നടക്കാവിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാളാട് സ്വദേശി ആക്കകുഴി ഇക്ബാൽ (60) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇക്ബാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാഹിന (29), റഷാ ഫാത്തിമ (9), ഒന്നര വയസ്സുകാരനായ ഓസിൽ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് താനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
താനൂർ നടക്കാവിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, കുട്ടികളടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്
June 08, 2026